304 റണ്‍സിനു ഓള്‍ഔട്ട് ആയി സിംബാബ്‍വേ, ബംഗ്ലാദേശിന്റെ ലീഡ് 218 റണ്‍സ്

- Advertisement -

ബംഗ്ലാദേശിന്റെ 522 റണ്‍സ് പിന്തുടരാനിറങ്ങിയ സിംബാബ്‍വേ 304 റണ്‍സിനു ഓള്‍ഔട്ട് ആയി. ബ്രണ്ടന്‍ ടെയിലറും പീറ്റര്‍ മൂറും ചെറുത്ത് നില്പ് നടത്തി നോക്കിയെങ്കിലും ഇരുവരും പുറത്തായ ശേഷം സിംബാബ്‍വേ 304 റണ്‍സിനു കീഴടങ്ങുകയായിരുന്നു.

മൂര്‍ 83 റണ്‍സ് നേടി പുറത്തായപ്പോള്‍ 110 റണ്‍സുമായി തന്റെ ശതകം തികച്ച ശേഷമാണ് ബ്രണ്ടന്‍ ടെയിലര്‍ പുറത്തായത്. ബ്രയാന്‍ ചാരി 53 റണ്‍സ് നേടി.

ബംഗ്ലാദേശിനു വേണ്ടി തൈജുല്‍ ഇസ്ലാം അഞ്ച് വിക്കറ്റും മെഹ്ദി ഹസന്‍ മൂന്ന് വിക്കറ്റും നേടി.

Advertisement