ചാമ്പ്യന്മാരായ കേരള വർമ്മക്ക് വിജയത്തോടെ തുടക്കം

ഇന്ത്യൻ എക്സ്പ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോൾ 2019 ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ കേരള വർമ്മ കോളേജിന് വിജയത്തോടെ തുടക്കം. ഇന്നലെ മഹാരാജാസ് കോളേജിനെ ആണ് കേരള വർമ്മ പരാജയപ്പെടുത്തിയത്. മഹാരാജാസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നതു കൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ മഹാരാജാസിനായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരലാ വർമ്മ വിജയിച്ചത്.

കേരളവർമ്മ കോളേജിനായി ക്രിസ്റ്റി ഡേവിഡ്, രോഹിത് കെ എസ് എന്നിവർ ഗോളുകൾ നേടി. നദീം ആണ് മഹാരാജാസിന്റെ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ സെന്റ് സേവ്യർ കോളേജ് തുമ്പയെ മഹാരാജാസ് തോൽപ്പിച്ചിരുന്നു.