ഇന്ത്യയ്ക്കായി നൂറ് ഏകദിന വിക്കറ്റുകള്‍ വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയ്ക്കായി ഏകദിനങ്ങളില്‍ നൂറ് വിക്കറ്റ് നേടുകയെന്ന നേട്ടം സ്വന്തമാക്കി ഭുവനേശ്വര്‍ കുമാര്‍. ഇന്ന് സിഡ്നിയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കിയാണ് ഭുവി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ നൂറ് വിക്കറ്റ് നേടുന്ന 19ാമത്തെ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍.

ഇന്നിംഗ്സിന്റെ അവസാനത്തോടെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ നിര്‍ണ്ണായക വിക്കറ്റും നേടുവാന്‍ ഭുവനേശ്വര്‍ കുമാറിനു സാധിച്ചിരുന്നു.