വീണ്ടും സാലിയൊ മാജിക്ക്, ഗോകുലം കേരള കുതിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രാംകോം കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരളക്ക് വീണ്ടും വിജയം. ഇന്ന് കേരള പോലീസിന് എതിരെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയമാണ് ഗോകുലം കേരള നേടിയത്. കേരള പ്രീമിയർ ലീഗിലെ ടോപ് സ്കോറർ ആയ മാലി സ്വദേശി സാലിയൊ ഇന്നും ഗോളുകളുമായി ഗോകുലത്തിന്റെ താരമായി.

23ആം മിനുട്ടിൽ ഗ്രിറ്റി സി ഗ്രാഷ്യസിന്റെ ഗോളിലൂടെ ആണ് ഗോകുലം കേരള ഗോളടി തുടങ്ങിയത്. 1-0ന്റെ ലീഡ് 87ആം മിനുട്ട് വരെ തുടർന്നു. കളിയുടെ അവസാന മിനുട്ടുകളിലാണ് ബാക്കി ഗോളുകൾ ഒക്കെ വന്നത്. 87ആം മിനുട്ടിലും 90ആം മിനുട്ടിലും സാലിയൊ വലകുലുക്കി. നാലു മത്സരങ്ങളിൽ നിന്നായി സാലിയൊ 8 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി നിൽക്കുകയാണ് ഇപ്പോൾ‌. സാലിയൊയുടെ ഗോളുകൾക്ക് പിന്നാലെ 92ആം മിനുട്ടിൽ ലാൽറിയൻസുവാളയും ഗോകുലത്തിനായി നാലാം ഗോളും നേടി. 95ആം മിനുട്ടിൽ ഫിറോസ് ആണ് പോലീസിനായി ഗോൾ നേടിയത്.

ഈ വിജയത്തോടെ 12 പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പ് എയിൽ ഒന്നാമത് നിൽക്കുകയാണ് ഗോകുലം കേരള.