ഗോളടിക്കാതെ ഹാളണ്ട്, സിൽവയുടെ ഗോളിൽ ഡോർട്ട്മുണ്ടിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട്

Img 20210403 210959

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് പരാജയപ്പെടുത്തിയത്. യൂറോപ്പിലെ ഗോൾഡൻ ബോയ് എർലിംഗ് ഹാളണ്ട് ഗോളടിക്കാൻ പരാജയപ്പെട്ട മത്സരത്തിൽ ആന്ദ്രെ സിൽവയുടെ 87ആം മിനുട്ട് ഗോളാണ് ഫ്രാങ്ക്ഫർട്ടിനെ ജയത്തിലേക്ക് നയിച്ചത്. 2010ന് ശേഷം ആദ്യമായാണ് സിഗ്നൽ ഇടൂന പാർക്കിൽ ഫ്രാങ്ക്ഫർട്ട് ഒരു ജയം നേടുന്നത്.

തുടക്കം മുതൽ തന്നെ ബൊറുസിയ ഡോർട്ട്മുണ്ട് അക്രമിച്ച് കളിച്ചെങ്കിലും നികോ ഷൾസിന്റെ സെൽഫ് ഗോൾ ഡോർട്ട്മുണ്ടിന് വിനയായി. ആദ്യ പകുതി അവസാനിക്കാനിരിക്കെ റുയിസിന്റെ കോർണർ ഗോളാക്കിമാറ്റി മാറ്റ്സ് ഹമ്മൽസ് സമനില ഗോൾ നേടി. പിന്നീട് ആന്ദ്രെ സിൽവയുടെ തകർപ്പൻ ഗോളിലൂടെ ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് വീഴ്ത്തുകയായിരുന്നു. ഈ സീസണിലെ 22ആം ഗോളാണ് സിൽവ ഇന്ന് നേടിയത്. ഈ ജയത്തോട് കൂടി 50 പോയന്റുമായി നാലാം സ്ഥാനത്താണ് ഫ്രാങ്ക്ഫർട്ട്. അഞ്ചാം സ്ഥാനത്തുള്ള ബൊറുസിയ ഡോർട്ട്മുണ്ടിനെ 7 പോയന്റ് പിന്നിലാക്കാനും ഫ്രാങ്ക്ഫർട്ടിനായി.