വിജയം തുടരാൻ കേരള യുണൈറ്റഡ് ഇന്ന് കെ എസ് ഇ ബിക്ക് എതിരെ

രാംകോ കേരള പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരത്തിൽ കേരള യുണൈറ്റഡ് കെ എസ് ഇ ബിയെ നേരിടും. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്ന ടീമാണ് കേരള യുണൈറ്റഡ്. മൂന്നാം വിജയത്തോടെ ഒന്നാം സ്ഥാനത്ത് നിൽക്കാൻ തന്നെയാകും അവർ ശ്രമിക്കുക. കെ എസ് ഇ ബി അവരുടെ ആദ്യ വിജയത്തിനാണ് ഇന്ന് ശ്രമിക്കുന്നത്. വൈകിട്ട് 4 മണിക്കാണ് മത്സരം നടക്കുക.

മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് എയിൽ കേരള പോലീസ് സാറ്റ് തിരൂരിനെ നേരിടും. ഇരു ടീമുകളും ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. രണ്ട് ടീമുകൾക്കും ഒരോ പോയിന്റ് വീതമാണ് ഉള്ളത്. വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്. രണ്ട് മത്സരങ്ങളും തത്സമയം ഫേസ്ബുക്കിലും യൂടൂബിലും കാണാം.