ടി20യില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമായി ദാവിദ് മലന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇംഗ്ലണ്ടിന്റെ ദാവിദ് മലന്‍. നിലവില്‍ ടി20 ബാറ്റ്സ്മാന്മാരില്‍ ഒന്നാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം. 24 ഇന്നിംഗ്സുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ബാബര്‍ അസമിന്റെ 26 ഇന്നിംഗ്സില്‍ നിന്നുള്ള ആയിരം റണ്‍സെന്ന നേട്ടത്തെയാണ് മലന്‍ മറികടന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി 27 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.