കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഗോകുലവും ഒപ്പത്തിനൊപ്പം മുന്നിൽ. ആവേശകരമായ മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിലായ ശേഷം തിരിച്ചടിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയും, 2-1ന് പിറകിലായ ശേഷം തിരിച്ചടിക്കുന്ന ഗോകുലത്തെയും ഒക്കെ ആദ്യ കണ്ടു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഹാഫ് ടൈമിന് പിരിയുമ്പോൾ 2-2 എന്ന നിലയിലാണ് നിൽക്കുനത്.
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ പിറന്നു. ബ്യൂട്ടിൻ ആന്റണി നൽകിയ ഗംഭീര പാസ് സ്വീകരിച്ച് മുന്നേറിയ ഡാനിയൽ മികച്ചൊരു ലെഫ്റ്റ് ഫൂട്ടർ സ്ട്രൈക്കിലൂടെ വല കണ്ടെത്തി. എന്നാൽ ബ്ലാസ്റ്റേഴ്സ് തകർന്നില്ല. മികച്ച ആരാധക പിന്തുണ ഉള്ളതിന്റെ ഊർജ്ജത്തിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിര തിരിച്ചടിച്ചു. ആദ്യം 13ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് റൊണാൾഡോ ഒലിവേരയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായ പങ്കുവഹിച്ച താരമാണ് റൊണാൾഡോ. മികച്ച ഒരു ഹെഡറിലൂടെ ആയിരുന്നു റൊണാൾഡോയുടെ ഇന്നത്തെ ഗോൾ.
23ആം മിനുട്ടിൽ സാമുവൽ ലിംഗ്ദോഹിലൂടെ ബ്ലസ്റ്റേഴ്സ് ലീഡും എടുത്തു. ബോക്സിന്റെ എഡിജിൽ ലഭിച്ച ഫ്രീകിക്ക് ഒരു കേർലിങ് സ്ട്രൈക്കിലൂടെ ആയിരുന്നു പന്ത് ഫിനിഷ് ചെയ്തത്. പിന്നീട് മൂന്നാം ഗോൾ നേടാൻ അവസരം കിട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താൻ ആയില്ല. പിന്നാലെ ഒരു കൗണ്ടറിൽ ഡാനിയൽ ഗോകുലത്തെ വീണ്ടും ഒപ്പമെത്തിച്ചു. ഇത്തവണ ഓഫ്സൈഡ് ട്രാപ് ബീറ്റ് ചെയ്ത് മുന്നേറിയായിരുന്നു ഡാനിയലിന്റെ ഗോൾ.