പൂജാര രഞ്ജി ട്രോഫി ഫൈനൽ കളിക്കും

- Advertisement -

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രക്ക് വേണ്ടി ഇന്ത്യൻ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര കളിക്കും. ബംഗാളാണ് രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയുടെ എതിരാളികൾ. പൂജാര ഉൾപ്പെടുന്ന 17 അംഗ ടീമിനെ സൗരാഷ്ട്ര ഇന്നാണ് പ്രഖ്യാപിച്ചത്. അതെ സമയം നേരത്തെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയെ ടീമിൽ കളിപ്പിക്കാനുള്ള സൗരാഷ്ട്രയുടെ ശ്രമം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി തടഞ്ഞിരുന്നു.

മാർച്ച് 12ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരം തുടങ്ങാനിരിക്കെയാണ് രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപെടുത്താൻ സൗരാഷ്ട്ര ശ്രമം നടത്തിയത്. ഫാസ്റ്റ് ബൗളർ ജയദേവ് ഉ​​ന​​ദ്ക​​ടിന്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര ബംഗാളിനെ നേരിടാൻ ഇറങ്ങുന്നത്.ഗുജറാത്തിലെ ഖന്ദേരിയിൽ വെച്ച് അടുത്ത തിങ്കളാഴ്ചയാണ് സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം.

Advertisement