കേരള പ്രീമിയർ ലീഗ് നാളെ പുനരാരംഭിക്കും

കേരള പ്രീമിയർ ലീഗ് ഇടവേളക്ക് ശേഷം നാളെ പുനരാരംഭിക്കും. കോവിഡ് കാരണം മാറ്റിവെച്ച ലീഗ് ആണ് നാളെ ആരംഭിക്കുന്നത്. നാളെ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ട്രാവൻകൂർ റോയൽസും കെ എസ് ഇ ബിയും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് വെച്ച് ഗോകുലം കേരള ബാസ്കോ ഒതുക്കുങ്ങലിനെയും നേരിടും.

കൊറോണ വ്യാപനം കാരണം ജനുവരി 21ന് ആയിരുന്നു ലീഗ് തൽക്കാലത്തേക്ക് നിർത്തിവെച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ആണ് ലീഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലീഗിൽ ആകെ എട്ടു മത്സരങ്ങൾ മാത്രമെ ലീഗ് നിർത്തിവെക്കുമ്പോൾ നടന്നിരുന്നുള്ളൂ.

ലീഗ് പുനരാരംഭിച്ചാലും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ആരംഭിക്കുമ്പോൾ വീണ്ടും ലീഗിന് ഇടവേള ഉണ്ടാകും. കെ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയെ ലീഗ് സീസണാണിത് ഇത്. 22 ടീമുകൾ ലീഗിൽ ഇത്തവണ കളിക്കുന്നുണ്ട്.

20220210 145717
20220210 145718