ബാഴ്സലോണ ഡിഫൻഡർ അറോഹോക്ക് വീണ്ടും പരിക്ക്

Img 20220214 172922

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് അറോഹോയ്ക്ക് വീണ്ടും പരിക്ക്. താരത്തിന് ഇന്നലെ കാറ്റലൻ ഡാർബിക്ക് ഇടയിൽ ആണ് പരിക്കേറ്റത്. താരത്തിന് മസിൽ ഇഞ്ച്വറി ആണെന്ന് ബാഴ്സലോണ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. നാപോളിക്ക് എതിരായ യൂറോപ്പ ലീഗ് മത്സരം അറോഹോക്ക് നഷ്ടമാകും.

ഒരു മാസം മുമ്പ് താരം ഫൂട്ട് ഇഞ്ച്വറി ആയും പുറത്ത് ഇരിക്കേണ്ടി വന്നിരുന്നും ഈ പരിക്ക് ഒരു മാസത്തോളം അറോഹോയെ പുറത്ത് ഇരുത്തും. കഴിഞ്ഞ സീസണിലും പരിക്ക് അറോഹോയെ നിരന്തരം അലട്ടിയിരുന്നു.