സൗഹൃദ മത്സരവുമായി കേരള ഫുട്ബോൾ താരങ്ങൾ

- Advertisement -

എടത്തനാട്ടുകരയിൽ ഇന്ന് ഒരു അപൂർവ്വ സൗഹൃദ മത്സരം തന്നെ നടന്നു. കേരളത്തിലെ മികച്ച ഫുട്ബോൾ താരങ്ങൾ ഒക്കെ അണിനിരന്ന് ഒരു സൗഹൃദ മത്സരമാണ് ഇന്ന് നടന്നത്. ദേശീയ തലത്തിൽ കേരളത്തെ പല ക്ലബുകളിലൂടെ ആയി പ്രതിനിധീകരിക്കുന താരങ്ങൾ രണ്ട് ടീമുകളായി അണിനിരന്നായിരുന്നു സൗഹൃദ മത്സരം.

സാറ്റ് തിരൂർ എഫ് സിയും കേരള ഇലവനും എന്ന നിലയിലായിരുന്നു മത്സരം. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം രെഹ്നേഷ് നയിച്ച സാറ്റ് തിരൂർ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. സാറ്റിനു വേണ്ടി ഗോകുലം കേരള താരം സൽമാൻ ഇരട്ട ഗോളുകളും ഫസലു റഹ്മാൻ ഒരു ഗോളും നേടി. മുൻ സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറക്കോട്ടിൽ ആണ് കേരള ഇലവന് വേണ്ടി ഗോൾ നേടിയത്‌‌

ആഷിഖ് കുരുണിയൻ, അർജുൻ, പ്രശാന്ത്, സാല, സൽമാൻ, രഹ്നേനഷ്, ഹക്കു, പ്രശാന്ത്, സുഹൈർ വി പി, മുഹമ്മദ്‌ പാറോക്കോട്ടിൽ, ഉബൈദ്, മഷൂർ ഷരീഫ്, ഫസലുറഹ്മാൻ, ഇർഷാദ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇന്ന് കളത്തിൽ ഇറങ്ങി.

Advertisement