വിരമിക്കൽ മാറ്റിവെച്ച് യുവരാജ് സിംഗ് വീണ്ടും കളിക്കും

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിംഗ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ടി20യിൽ പഞ്ചാബിന് വേണ്ടി കളിക്കാൻ വേണ്ടിയാണ് യുവരാജ് സിംഗ് വിരമിക്കൽ തീരുമാനം മാറ്റിവെച്ച് തിരിച്ചുവരുന്നത്. 2019 ജൂൺ മാസത്തിലാണ് യുവരാജ് സിംഗ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമിക്കൽ തീരുമാനം പിൻവലിക്കുന്ന കാര്യം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജെ ഷായെയും അറിയിച്ചിട്ടുണ്ടെന്നും യുവരാജ് സിംഗ് പറഞ്ഞു.

അടുത്തിടെ യുവരാജ് സിംഗ് പഞ്ചാബ് ടീമിന്റെ കൂടെ പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പുനീത് ബാലി യുവരാജിനെ പഞ്ചാബ് ടീമിലേക്ക് ക്ഷണിച്ചത്. കൂടാതെ അടുത്ത വർഷത്തെ ബിഗ് ബാഷ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ശ്രമവും യുവരാജ് സിങ് നടത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

Previous articleസൗഹൃദ മത്സരവുമായി കേരള ഫുട്ബോൾ താരങ്ങൾ
Next articleമൂന്ന് കിരീടങ്ങളും നേടി പെരിസിച് ബയേണിൽ നിന്ന് മടങ്ങി