കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേടിയത് ഡ്യൂറണ്ട് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

Newsroom

മുംബൈ സിറ്റിക്ക് എതിരെ ഹാട്രിക്ക് നേടിയ പെപ്രയും നോഹ സദോയിയും
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ചരിത്രം ആണ് കുറിച്ചത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം ഡ്യൂറണ്ട് കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലൊയ വിജയമാണ്.ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള റെക്കോർഡ് ആണ് ബ്ലാസ്റ്റേഴ്സ് ഇന്ന് തകർത്തത്. ഇന്ന് മുംബൈ സിറ്റിയെ ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത 8 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 24 08 01 22 40 42 806

1899-ൽ ഹൈലാൻഡ് ലൈറ്റ് ഇൻഫന്റ്രി ഒരു മത്സരത്തിൽ ഷിമ്ല റൈഫിൾസിനെ 8-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയുരുന്നു. ഇതായിരുന്നു ഇതുവരെ ഡ്യൂറണ്ട് കപ്പിലെ ഏറ്റവും വലിയ വിജയം. ഇന്ന് 8-0ന് ബ്ലാസ്റ്റേഴ്സ് ജയിച്ചതോടെ അത് പഴങ്കഥ ആയി. ഇന്നത്തെ 8 ഗോൾ വിജയം കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെയും ഏറ്റവും വലിയമാണ്. ഇതുവരെ ബ്ലാസ്റ്റേഴ്സ് 6 ഗോളിന് മാർജിനിൽ ഒരു മത്സരം വിജയിച്ചിരുന്നില്ല.