ഡ്യൂറണ്ട് കപ്പ്, റിയൽ കാശ്മീരിന് രണ്ടാം വിജയം

- Advertisement -

ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ റിയൽ കാശ്മീരിന് വൻ വിജയം. സി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ആർമി ഗ്രീനിനെ ആണ് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കാശ്മീരിന്റെ‌ വിജയം. ചെസ്റ്റ്രപോൾ ലിംഗ്ദോഹ് ആണ് ഇരട്ട ഗോളുകളുമായി കാശ്മീരിന്റെ താരമായത്.

ലിംഗ്ദോഹിന്റെ ഒരട്ട ഗോളികൾക്ക് ഒപ്പം സിംഗം സുഭാഷ് സിംഗും, വിക്കി മീതെയും ആണ് കാശ്മീരിനു വേണ്ടി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയെയും തോൽപ്പിച്ചിരുന്ന കാശ്മീരിന്റെ സെമി പ്രതീക്ഷ ഇതോടെ സജീവമായി.

Advertisement