ഫുട്ബോൾ മെച്ചപ്പെടണം എങ്കിൽ ലോവർ ഡിവിഷനിൽ വിദേശ താരങ്ങളെ കളിപ്പിക്കരുത് എ‌‌ന്ന് എ ഐ എഫ് എഫ് പ്രസിഡന്റ്

രാജ്യത്തെ ഫുട്ബോൾ വളരണം എങ്കിൽ വിദേശ താരങ്ങളെ ലോവർ ഡിവിഷനുകളിൽ കളിപ്പിക്കുന്നത് നിർത്തണം എന്ന് എ ഐ എഫ് എഫിന്റെ പുതിയ പ്രസിഡന്റ് കല്യാൺ ചോബെ. സ്പോർട്സ് സ്റ്റാർ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ചോബെ.

ഫുട്ബോൾ ഡെവലപ്മെന്റ് നടക്കണം എങ്കിൽ വിദേശ താരങ്ങളെ താഴ്ന്ന ഡിവിഷനുകളിൽ കളിപ്പിക്കുന്നത് നിർത്തണം. 2002-ൽ ഞാൻ ജർമ്മനിയിലായിരുന്നു‌. അന്നാണ് അറിഞ്ഞത് 1998 ലോകകപ്പിൽ ജർമ്മനിയുടെ മോശം പ്രകടനത്തിന് ശേഷം അവർ ബുണ്ടസ് ലീഗ വണ്ണിലും ടുവിലും വിദേശ താരങ്ങളെ കളിപ്പിക്കുന്നത് നിർത്തി. ജർമ്മൻ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ആയിരുന്നു ഇത്. ചോബെ പറഞ്ഞു.

നമ്മുടെ ലോവർ ലീഗുകളിലും വിദേശികൾ ഉണ്ടാകരുത്. തുടക്കത്തിൽ വിദേശികളില്ലാതെ ടീമുകൾ പ്രയാസപ്പെടും. ഒരുപക്ഷേ ആദ്യ അഞ്ച് മത്സരങ്ങളിൽ. നിങ്ങൾ ഗോളുകൾ നേടാതിരിക്കുകയോ നിലവാരമില്ലാത്ത ഗോളുകൾ വഴങ്ങുകയോ ചെയ്യാം, എന്നാൽ ആറാം മത്സരത്തിൽ നിന്ന് നിങ്ങൾ നന്നായി പ്രവർത്തിക്കാൻ തുടങ്ങും. അദ്ദേഹം പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളിൽ എന്റെ ഈ കാഴ്ചപ്പാട് സമർപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.