ജൂലന്‍ ഗോസ്വാമിയുടെ ഇന്‍-സ്വിംഗറുകള്‍ തന്നെ വെള്ളം കുടിപ്പിച്ചു – രോഹിത് ശര്‍മ്മ

ജൂലന്‍ ഗോസ്വാമിയുടെ ഇന്‍-സ്വിംഗറുകള്‍ തന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം തന്റെ നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമം കുറിയ്ക്കുവാന്‍ ഒരുങ്ങുകയാണ് ജൂലന്‍ ഗോസ്വാമി. താരത്തിനെ നെറ്റ്സിൽ ഫേസ് ചെയ്തപ്പോള്‍ താന്‍ ബുദ്ധിമുട്ട് അനുഭവിച്ചുവെന്നാണ് രോഹിത് പറഞ്ഞ്.

താന്‍ പരിക്കേറ്റ എന്‍സിഎയിൽ ഉണ്ടായിരുന്ന സമയത്ത് തനിക്കെതിരെ താരം നെറ്റ്സിൽ പന്തെറിഞ്ഞുവെന്നും അന്ന് താരത്തിന്റെ ഇന്‍-സ്വിംഗറുകള്‍ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നും രോഹിത് വ്യക്തമാക്കി.

ജൂലന്‍ ഗോസ്വാമി ഒരു തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന തരത്തിലുള്ള താരമാണെന്നും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും രോഹിത് പറഞ്ഞു.