ഇന്ത്യൻ ആരോസ് ഇനി ഇല്ല

ഇന്ത്യൻ യുവതാരങ്ങളെ വളർത്താനായി എ ഐ എഫ് എഫ് ഉപയോഗിച്ച ഇന്ത്യൻ ആരോസ് ടീം ഇനി ഇല്ല. ഇന്ത്യൻ ആരോസ് ടീം ഇനി ഉണ്ടാകില്ല എന്ന് ഇന്നലെ ചേർന്ന എ ഐ എഫ് എഫ് യോഗം അറിയിച്ചു. AFC ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബുദ്ധിമുട്ടുള്ളതിനാൽ ആണ് ഹീറോ ഐ-ലീഗിലെ ഇന്ത്യൻ ആരോസിന്റെ പങ്കാളിത്തം നിർത്താൻ എ ഐ എഫ് എഫ് സാങ്കേതിക സമിതി തീരുമാനിച്ചത്.

20220919 014802

ഇന്ത്യൻ ആരോസിനായി ഉപയോഗിച്ച പണം ഇപ്പോൾ രാജ്യത്ത് ഒരു പുതിയ എലൈറ്റ് യൂത്ത് ലീഗ് സൃഷ്ടിക്കാൻ പദ്ധതിയുണ്ടാക്കും എന്നും എ ഐ എഫ് എഫ് അറിയിച്ചു.

2010ൽ ആയിരുന്നു ആരോസ് ആരംഭിച്ചത്. 2013ൽ സാമ്പത്തിക പ്രതിസന്ധി കാരണം നിർത്തിവെച്ച ആരോസ് പിന്നീട് 2017ൽ വീണ്ടും ഐ ലീഗിന്റെ ഭാഗമായി തുടങ്ങുകയായിരുന്നു‌