ഫ്ലമെംഗോ പരിശീലകനു കൊറോണ

- Advertisement -

ബ്രസീലിയൻ ക്ലബായ ഫ്ലെമംഗോയുടെ പരിശീലകനായ ജോർഗെ ജീസുസിന് കൊറൊണാ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ടീമിനാകെ നടത്തിയ പരിശോധനയിലാണ് ജീസുസിന് കൊറൊണ ഉണ്ടെന്ന് വ്യക്തമായത്. ടീമിലെ ബാക്കി മുഴുവൻ പേർക്കും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. പോർച്ചുഗീസ് പരിശീലകനായ ജീസുസ് താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ആരും ഭയക്കേണ്ടതില്ല എന്നും അറിയിച്ചു.

താൻ ക്വാരന്റീനിൽ ആണെന്നും. ആ സമയം കഴിഞ്ഞ് തിരിച്ചെത്തും എന്നുൻ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഫ്ലമെംഗോയെ ബ്രസീലിയൻ ലീഗ് കിരീടത്തിൽ എത്തിച്ച പരിശീലകനാണ് ജീസുസ്. ക്ലബ് ഇപ്പോൾ പരിശീലനം ഒക്കെ റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രസീലിയൻ ലീഗും 15 ദിവസത്തേക്ക് റദ്ദാക്കിയിരുന്നു.

Advertisement