ജോർദാനെതിരെ ഇന്ത്യ കളിച്ചെ പറ്റു, ദുഷ്കരമായ സാഹചര്യത്തിലും മത്സരം നടക്കും

- Advertisement -

ഇന്ത്യയും ജോർദാനും തമ്മിലുള്ള സൗഹൃദ മത്സരം ഉപേക്ഷിച്ച തീരുമാനത്തിന് യു ടേൺ. കാലാവസ്ഥ പ്രതികൂലമായതിനാൽ ആയിരുന്നു മത്സരം ഉപേക്ഷിക്കാൻ ആദ്യം തീരുമാനിച്ചത്. കാലാവസ്ഥ പ്രശ്നം കാരണം ഇന്ത്യൻ ടീമിന്റെ ജോർദാനിലേക്കുള്ള യാത്രയിൽ വലിയ ബുദ്ധിമുട്ടുകളായിരുന്നു നേരിടേണ്ടി വന്നത്. രണ്ട് ദിവസം വിമാനതാവളങ്ങളിൽ പെട്ട് ഇന്ത്യൻ ടീം ഇന്നലെ രാത്രി മാത്രമായിരുന്നു ജോർദാനിൽ എത്തിയത്.

എത്തിയ ടീമിന്റെ ലഗേജുകൾ അടക്കം പലതും നഷ്ടപ്പെടുകയും ചെയ്തു. കളിക്കരുടെ കിറ്റുകൾ അടക്കം നഷ്ടമായിട്ടുണ്ട്. ഇതൊന്നും ഇല്ലാതെയും പരിശീലനം നടത്താൻ വരെ അവസരമില്ലാത്തതും ആയിരുന്നു മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചത്.

നാല് ദിവസത്തിൽ അധികമായി തുടരുന്ന മോശം കാലാവസ്ഥ ജോർദാനിലെ കളിക്കാനുള്ള സാഹചര്യങ്ങളും ദുഷ്കരമാക്കിയിട്ടുണ്ട്. ഇന്ന് മത്സരം നടക്കേണ്ട സ്റ്റേഡിയവും വെള്ളം കയറി കളിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ജോർദാനിലെ അമ്മനിൽ ഉള്ള കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.

എന്നാൽ ഇരുടീമുകളും നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഈ സൗഹൃദം മത്സരം കളിച്ചെ പറ്റുള്ളൂ എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഇന്ന് രാത്രി 10.30ന് തന്നെ മത്സരം നടക്കും എന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

Advertisement