ഈജിപ്തിന്റെ മികച്ച ഗോളടിക്കാരിൽ സലാ മൂന്നാമത്

- Advertisement -

ഈജിപ്തിന്റെ എക്കാലത്തെയും മികച്ച സ്കോറേഴ്സിൽ മൂന്നാം സ്ഥാനത്തേക്ക് സലാ എത്തി. ഇന്നലെ നടന്ന ആഫ്രിക്കൻ നാഷൺസ് ലീഗിൽ ടുണീഷ്യക്കെതിരായ ഗോളോടെയാണ് സലാ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇന്നലെ സലാ നേടിയ ഗോൾ അദ്ദേഹത്തിന്റെ ദേശീയ ലീഗിലെ ജേഴ്സിയിലെ 39ആം ഗോൾ ആയിരുന്നു. 38 ഗോളുകൾ ഉണ്ടായിരുന്ന മുഹമ്മദ് അബു ത്രികയെ ആണ് സലാ ഇന്നലെ മറികടന്നത്.

62 മത്സരങ്ങളിൽ നിന്നാണ് സലാ 39 ഗോളുകളിൽ എത്തിയത്. പക്ഷെ ഈജിപ്തിന്റെ എക്കാലത്തെയും മികച്ച സ്കോറർ ആവാൻ ഈ ഫോം ഇനിയിം കുറെ വർഷം തുടരേണ്ടി വരും. 69 ഗോളുകളുമായി ഈജിപ്ഷ്യൻ ഇതിഹാസം ഹൊസാം ഹസ്സൻ ആണ് ഈജിപ്തിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയി സലായ്ക്ക് മുന്നിൽ ഉള്ളത്.

Advertisement