സന്ദേശ് ജിങ്കൻ ചികിത്സക്കായി ഇന്ത്യയിൽ

Img 20211209 130059

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ പരിക്ക് മാറാൻ ആയി ഇന്ത്യയിലേക്ക് വന്നു. ക്രൊയേഷ്യയിൽ എത്തിയത് മുതൽ അനുഭവിക്കുന്ന കാഫ് ഇഞ്ച്വറിയുടെ ചികിത്സക്കായാണ് ജിങ്കൻ ഇന്ത്യയിൽ എത്തിയത്. ചികിത്സ കഴിഞ്ഞു പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്താൽ ജിങ്കൻ തിരികെ ക്രൊയേഷ്യയിലേക്ക് മടങ്ങും. അവസാന മൂന്ന് മാസത്തിനിടയിൽ മൂന്ന് തവണയാണ് കാഫ് ഇഞ്ച്വറി കാരണം ജിങ്കന്റെ ക്രൊയേഷ്യൻ അരങ്ങേറ്റം വൈകിയത്.

ക്രൊയേഷ്യൻ ക്ലബായ സിബെനികിൽ എത്തിയ താരത്തിന് പരിക്കേറ്റതിനാൽ ഇതുവരെ അരങ്ങേറ്റം നടത്താൻ ആയിരുന്നില്ല. ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബാണ് ജിങ്കൻ കളിക്കുന്ന എച് എൻ കെ സിബെനിക്. ജിങ്കന് ക്ലബുമായി രണ്ടു വർഷത്തെ കരാർ ഉണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആണ്.

Previous articleഅഞ്ചാമത്തെ ആഷസ് ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റ് ആവുമെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയ
Next articleകേരളത്തിനെതിരെ കത്തിക്കയറി വെങ്കിടേഷ് അയ്യര്‍