അഞ്ചാമത്തെ ആഷസ് ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റ് ആവുമെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയ

Staff Reporter

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റ് ആവുമെന്ന് സ്ഥിരീകരിച്ച് ഓസ്ട്രലിയൻ ക്രിക്കറ്റ് ബോർഡ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ നിക് ഹോക്‌ലിയാണ് അഞ്ചാമത്തെ ടെസ്റ്റ് ഡേ നൈറ്റ് ആയിരിക്കുമെന്ന് അറിയിച്ചത്. ജനുവരി 14 മുതൽ 18 വരെയാണ് ആഷസ് പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് മത്സരം.

ആദ്യമായാണ് ഒരു ആഷസ് പരമ്പരയിൽ രണ്ട് മത്സരങ്ങൾ പിങ്ക് ബോളിൽ കളിക്കുന്നത്. നേരത്തെ പെർത്തിൽ നിർബന്ധിത ക്വറന്റൈൻ വേണമെന്ന സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെ പെർത്തിൽ നിന്ന് അഞ്ചാം ടെസ്റ്റ് മാറ്റിയിരുന്നു. എന്നാൽ ഇതുവരെ അഞ്ചാം ടെസ്റ്റിന്റെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. മെൽബൺ, കാൻബെറ, സിഡ്‌നി എന്നിവിടങ്ങളിൽ മത്സരം നടത്താനുള്ള സാധ്യതയും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പരിശോധിക്കുന്നുണ്ട്.