നല്ല പരിശീലകൻ ആയിരുന്നു എങ്കിൽ താൻ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായേനെ” – യനുസായ്

Img 20210217 014646

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അദ്നാൻ യനുസായ് താൻ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കേണ്ട താരമായിരുന്നു എന്ന് പറഞ്ഞു. നല്ല പരിശീലകൻ ഉണ്ടായിരുന്നു എങ്കിൽ താൻ ഒരിക്കലും ക്ലബ് വിടേണ്ടി വരില്ലായുരുന്നു എന്ന് റയൽ സോസിഡാഡിനു വേണ്ടി ഇപ്പോൾ കളിക്കുന്ന യനുസായ് പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ വാൻ ഹാൽ ആണ് താൻ‌ ക്ലബ് വിടാൻ കാരണം എന്ന് യനുസായ് പറഞ്ഞു.

വാൻ ഹാലും അദ്ദേഹത്തിന്റെ പരിശീലകരും തന്റെ ദയനീയ അവസ്ഥയിൽ വലിയ പങ്കുവഹിച്ചു എന്ന് യനുസായ് പറഞ്ഞു. അന്ന് അവർക്ക് പകരം തന്നെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നർ ആയിരുന്നു എങ്കിൽ തന്റെ കരിയർ തന്നെ മാറിയേനെ എന്നും യനുസായ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും യനുസായ് പറഞ്ഞു.

Previous articleലൈപ്സിഗ് ഡിഫൻസിന്റെ സംഭാവനകൾ സ്വീകരിച്ച് വിജയവുമായി ലിവർപൂൾ മടങ്ങി
Next articleപിങ്ക് ബോൾ ടെസ്റ്റിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നു