പിങ്ക് ബോൾ ടെസ്റ്റിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നു

Photo: Twiter/@BCCI

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഹമ്മദാബാദിൽ വെച്ച് നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിന്റെ മുഴുവൻ ടിക്കറ്റുകൾ വിറ്റു തീർന്നെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സ്റ്റേഡിയത്തിലെ മുഴുവൻ സീറ്റുകളും മത്സര ദിവസം നിറയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഫെബ്രുവരി 24നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ് അഹമ്മദാബാദിൽ വെച്ച് നടക്കുക. ഇനി മുതൽ ഓരോ പരമ്പരയിലും ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ക്രിക്കറ്റ് മത്സരം കാണാൻ കാണികൾ വരുന്നതിന് വേണ്ടി ബി.സി.സി.ഐ കാത്തിരിക്കുകയായിരുന്നെന്നും ആദ്യ ടെസ്റ്റിന് തന്നെ കാണികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാമായിരുന്നെന്നും എന്നാൽ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ നിർദേശ പ്രകാരം രണ്ടാം ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കുകയായിരുന്നെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

Previous articleനല്ല പരിശീലകൻ ആയിരുന്നു എങ്കിൽ താൻ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായേനെ” – യനുസായ്
Next articleവനിതാ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ തീരുമാനമായി, ചെൽസിക്ക് അത്ലറ്റിക്കോ മാഡ്രിഡ് എതിരാളികൾ