അസൂറിപ്പടയ്ക്ക് ഹിറ്റ്മാനില്ല

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യതയില്ലാത്ത വിഷമസന്ധിയിൽ പെട്ടിരുന്ന ഇറ്റാലിയൻ ഫുട്ബോൾ പതിയെ തിരികെ വരികയാണ്. റോബർട്ടോ മാൻചിനിയുടെ കീഴിൽ യുവനിര ശക്തി പ്രാപിച്ചു വരുമ്പോൾ ഇറ്റലിയെ വലയ്ക്കുന്നത് മറ്റൊരു പ്രതിസന്ധിയാണ്. മുഖ്യ സ്‌ട്രൈക്കർ ഇല്ലാതെയാണ് ഇറ്റലിയുടെ ആക്രമണ നിര ഇറങ്ങുന്നത്. ഇറ്റലിയുടെ കഴിഞ്ഞ 12 ഗോളുകളും അടിച്ചത് 12 താരങ്ങളാണ്. യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ നേടിയ സമനിലയിൽ ഇറ്റലിക്ക് വേണ്ടി സ്‌കോർ ചെയ്തത് ചെൽസിയുടെ താരം ജോർജ്ജിജ്യോയായിരുന്നു.

2017 മുതൽ ആരംഭിക്കുന്നതാണീ പ്രശ്‍നം. അന്ന് ലീക്റ്റൻസ്റ്റെയ്ൻ എതിരായി ബെലോട്ടിയും ലോറെൻസോ ഇൻസൈനും ഗോളടിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ എഡാർ, ബെർണാഡെസ്കി, ഗാംബിയടിനി എന്നിവർ ഗോൾ നേടി.

ഇസ്രയേലിനെതിരെ ഇമ്മൊബിലും മാസിഡോണിയക്കെതിരെ ചെലിനിയും അൽബേനിയക്കെതിരെ കേന്ദ്രീവയും ഇംഗ്ലണ്ടിനെതിരെ ഇൻസൈനും ഗോളടിച്ചു. സൗദിക്കെതിരെ ബലോട്ടെല്ലിയും ബെലോട്ടിയും സ്‌കോർ ചെയ്തപ്പോൾ ഫ്രാൻസിനെതിരെ ബനൂച്ചിയും ഹോളണ്ടിനെതിരെ സിമിയോണി സസയും ഗോളടിച്ചു. ഇറ്റലിക് വേണ്ടിയുള്ള തന്റെ ആദ്യ ഗോളടിച്ച ജോർജ്ജിജ്യോ ലിസ്റ്റിലെ പന്ത്രണ്ടാമനായി മാറി.