ഫ്രാൻസിനോട് രണ്ട് ഗോളിന്റെ പരാജയം മാത്രം ഏറ്റുവാങ്ങി ഇന്ത്യൻ അണ്ടർ 19

ലോക ഫുട്ബോപ്പിലെ വൻ ശക്തിയായ ഫ്രാൻസിന്റെ അണ്ടർ 19 ടീമിനോട് മുട്ടിനിന്ന് ഇന്ത്യൻ യുവനിര. ക്രൊയേഷ്യയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഫ്രാൻസിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. പരാജയപ്പെട്ടു എങ്കിലും ഇത്ര ചെറിയ തോൽവിയെ ഇത്ര വലിയ ശക്തികളിൽ നുന്ന് ഇന്ത്യ ഏറ്റുവാങ്ങിയുള്ളൂ എന്ന് ആശ്വസിക്കാം.

കളിയുടെ 18ആം മിനുട്ടിൽ 73ആം മിനുട്ടിലുമാണ് ഫ്രാൻസ് ഗോൾ നേടിയത്‌ ടൂർണമെന്റിൽ ഒറ്റ ജയം ഇല്ലാതെയാണ് ഇന്ത്യ ക്രൊയേഷ്യ വിടുന്നത്‌. നേരത്തെ ക്രൊയേഷ്യയോടും സ്ലോവാക്യയോടും ഇന്ത്യ തോറ്റിരുന്നു. ഇനി സെർബിയയിലേക്കാണ് ഇന്ത്യ പോകുന്നത്. അവിടെ സെർബിയൻ അണ്ടർ 19നോട് രണ്ട് സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും.

Previous articleട്രിപ്പിള്‍ ജംപില്‍ വെങ്കലവുമായി അര്‍പീന്ദര്‍, കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍
Next articleഅസൂറിപ്പടയ്ക്ക് ഹിറ്റ്മാനില്ല