ലീഡ് നൂറ് കടന്നു, ഇംഗ്ലണ്ടിനെ കുക്ക് മുന്നോട്ട് നയിക്കുന്നു

തന്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് അലിസ്റ്റര്‍ കുക്ക്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനു മത്സരത്തില്‍ 154 റണ്‍സ് ലീഡാണ് നേടാനായിട്ടുള്ളത്. ആദ്യ ഇന്നിംഗ്സിലെ 40 റണ്‍സിനൊപ്പം രണ്ടാം ഇന്നിംഗ്സില്‍ നേടിയ 114 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയിരിക്കുന്നത്. അലിസ്റ്റര്‍ കുക്ക്(46*), ജോ റൂട്ട്(29*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

കീറ്റണ്‍ ജെന്നിംഗ്സ്(10), മോയിന്‍ അലി(20) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(86*), ഹനുമ വിഹാരി(56), വിരാട് കോഹ്‍ലി(49) എന്നിവരുടെ ബാറ്റിംഗ് മികവുണ്ടായിട്ടും ഇന്ത്യയ്ക്ക് 292 റണ്‍സ് മാത്രമേ ആദ്യ ഇന്നിംഗ്സില്‍ നേടാനായിരുന്നുള്ളു.

Previous articleഅസൂറിപ്പടയ്ക്ക് ഹിറ്റ്മാനില്ല
Next articleഎറിക്സണിൽ തട്ടി വെയിൽസ് വീണു