ശ്രീ സിമന്റ് നൽകിയ കരാറിൽ ഒപ്പുവെക്കില്ല എന്ന് ഈസ്റ്റ് ബംഗാൾ തീരുമാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാളും അവരുടെ സ്പോൺസറായ ശ്രീ സിമന്റും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ക്ലബ് പ്രസിഡന്റ് ഡോ. പ്രണബ് ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഈസ്റ്റ് ബംഗാൾ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ സ്പോൺസർമാരായ ശ്രീ സിമൻറ് വാഗ്ദാനം ചെയ്യുന്ന കരാറിലും ടീം ഷീറ്റിലും ഒപ്പിടേണ്ടതില്ലെന്ന് തീരുമാനമെടുത്തു. കരാറിൽ ഉള്ള കാര്യങ്ങൾ ക്ലബിനു ഗുണം ചെയ്യുന്നതല്ല എന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

ടേം ഷീറ്റ് ക്ലബിന് അനുകൂലമല്ലെന്നും ക്ലബ് ഗ്രൗണ്ട്, ക്ലബ് ഓഫീശ്, ക്ലബ് ലോഗോ, എന്നിവയിൽ ഒക്കെ ശ്രീസിമന്റ് എടുക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ല എന്നും കമ്മിറ്റി തീരുമാനിച്ചു. ക്ലബ്ബിന് അനുകൂലമല്ലാത്ത ഒരു കരാറിലും ഈസ്റ്റ് ബംഗാൾ എക്സിക്യൂട്ടീവ് കമ്മിറ്റി ഒപ്പിടില്ല എന്ന് അവർ പത്രകുറിപ്പിൽ പറഞ്ഞു. യോഗത്തിൽ 24 എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗങ്ങളാണ് പങ്കെടുത്തത്.

ഇതോടെ ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ ഐ എസ് എല്ലിൽ ഉണ്ടാകുമോ എന്നത് അനിശ്ചിതത്വത്തിലായി.