യൂറോ കപ്പ് വിജയം കയ്യിൽ ടാറ്റൂ ചെയ്ത് ഡൊണ്ണരുമ്മ

Picsart 07 16 08.13.20

ഇറ്റലിയുടെ യൂറോ കിരീടം സ്വന്തം കയ്യിൽ ടാറ്റൂ കുത്തി കൊണ്ട് ആഘോഷിച്ചിരിക്കുകയാണ് ഇറ്റാലിയൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മ. ഇടത് കൈയ്യിൽ ആണ് തന്റെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫിയുടെ ഓർമ്മക്കായി ഡൊണ്ണരുമ്മ ടാറ്റൂ പതിച്ചത്. തന്റെ ടാറ്റൂവിന്റെ ചിത്രം ഡോണറുമ്മ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പങ്കുവെച്ചു.

സ്‌പെയിനിനും ഇംഗ്ലണ്ടിനുമെതിരായ പെനാൾട്ടി ഷൂട്ടൗട്ടുകളിലെ പ്രകടനം ഉൾപ്പെടെ ഇറ്റലിയുടെ കിരീട നേട്ടത്തിൽ 22കാരൻ പ്രധാന പങ്കുവഹിച്ചിരുന്നു. ഡൊണരുമ്മ ആയിരുന്നു പ്ലെയർ ഓഫ് ടൂർണമെന്റും. താരം കഴിഞ്ഞ ദിവസം മിലാനിൽ നിന്ന് പി എസ് ജിയിലേക്കുള്ള തന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയിരുന്നു.

Screenshot 2021 07 16 20 02 59 171 Com.instagram.android