സെർജിയോ കാസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കില്ല

- Advertisement -

നാളെ നടക്കുന്ന ഐ എസ് എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുമ്പോൾ ജംഷദ്പൂർ നിരയിൽ അവരുടെ ഗോളടി വീരൻ സെർജിയോ കാസ്റ്റിൽ ഉണ്ടാവില്ല. പരിക്കേറ്റ താരം നാളെ ഉണ്ടാവില്ല എന്ന് പരിശീലകൻ ഇരിയോണ്ടോ പറഞ്ഞു‌. കഴിഞ്ഞ മത്സരത്തിലും ജംഷദ്പൂർ നിരയിൽ സെർജിയോ കാസ്റ്റിൽ ഉണ്ടായിരുന്നില്ല. ജംഷദ്പൂരിന്റെ സീസൺ തുടക്കം ഗംഭീരമാവാം കാരണം കാസ്റ്റിൽ ആയിരുന്നു.

ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടാം കാസ്റ്റിലിനായിരുന്നു. കാസ്റ്റിൽ മാത്രമല്ല സ്പാനിഷ് മിഡ്ഫീൽഡർ പിറ്റിയും നാളെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങില്ല. ലീഗിൽ ഇപ്പോൾ നാലാം സ്ഥാനത്തുള്ള ജംഷദ്പൂരിന് നാളെ വിജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് എത്താം.

Advertisement