രണ്ടാം മത്സരത്തിലും തോല്‍വി, ലോക ടൂര്‍ ഫൈനല്‍സില്‍ നിന്ന് പുറത്തായി പിവി സിന്ധു

- Advertisement -

ലോക ടൂര്‍ ഫൈനല്‍സിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ഗ്രൂപ്പ് എയിലെ തന്റെ രണ്ടാം മത്സരത്തില്‍ സിന്ധു ചെന്‍ യൂഫെയോട് പരാജയമേറ്റു വാങ്ങിയതോടെയാണ് സിന്ധു പുറത്തായത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി. 22-20ന് ആദ്യ ഗെയിം സിന്ധു നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും ഇന്ത്യന്‍ താരം പിന്നില്‍ പോയി. സ്കോര്‍: 22-20, 16-21, 12-21.

ഇന്നലെ ആദ്യ മത്സരത്തില്‍ സിന്ധുവിന് അകാനെ യമാഗൂച്ചിയോടും തോല്‍വിയായിരുന്നു ഫലം. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് സിന്ധു.

Advertisement