നെയ്മറിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് പഴങ്കഥയാക്കി ജിസൂസ്

- Advertisement -

പിഎസ്ജിയുടെ സൂപ്പർ താരം നെയ്മറിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് പഴങ്കഥയാക്കി മാഞ്ചെസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസൂസ്. ഡൈനാമോ സെഗ്രെബിനെതിരായ ഹാട്രിക്കിലൂടെയാണ് ഏറ്റവും വേഗത്തിൽ ചാമ്പ്യൻസ് ലീഗിൽ 10 ഗോളുകൾ ബ്രസീലിയൻ താരമെന്ന നേട്ടമാണ് ജീസൂസ് സ്വന്തം പേരിലാക്കിയത്.

22 വര്‍ഷവും 252 ദിവസവും പ്രായമുള്ളപ്പോഴാണ് ഗബ്രീയേല്‍ ജീസൂസ് ഈ നേട്ടം സ്വന്തമാക്കുന്നത്. നെയ്മർ 23 വർഷവും 75 ദിവസവുമെടുത്തു ഈ നേട്ടം സ്വന്തമാക്കാൻ. അതിനു പുറമേ ജീസൂസ് കരിയറിലെ 100 ഗോളുകൾ എന്ന കടമ്പയും മറികടന്നു. 28 ഗോളുകൾ പാൽമിറാസിന് വേണ്ടിയും 18 തവണ ബ്രസീലിന് വേണ്ടിയും 55 തവണ മാഞ്ചെസ്റ്റർ സിറ്റിക്ക് വേണ്ടിയും താരം ഗോളടിച്ചിട്ടുണ്ട്.

Advertisement