സന്ദീപ് ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് കേരള ബ്ലാസ്റ്റേഴ്സ്

Picsart 22 12 26 21 28 58 361

കേരള ബ്ലാസ്റ്റേഴ്സ് റൈറ്റ് ബാക്കായ സന്ദീപ് സിങ് ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ഇപ്പോൾ ക്ലബും ഔദ്യോഗികമായി അറിയിച്ചു. സന്ദീപ് ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് ക്ലബ് ഇന്ന് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ സന്ദീപ് സിംഗ് ഈ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഇതോടെ ഉറപ്പായി. എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിംഗിന് പരിക്കേറ്റത്.

കേരള ബ്ലാസ്റ്റേഴ്സ് 23 01 23 12 25 38 551

സന്ദീപ് സിംഗിന് ആങ്കിൾ ഇഞ്ച്വറിയാണ്. പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയാണ്, സിംഗ് ലിനി അടുത്ത സീസണിൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഇറങ്ങൂ. ഇനി സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് ഖാബ്രയെ ആശ്രയിക്കേണ്ടി വരും. അല്ലായെങ്കിൽ നിശു കുമാർ റൈറ്റ്ബാക്കായി ഇറങ്ങാനും സാധ്യതയുണ്ട്.