“സഹലിനെ കളിപ്പിക്കാത്തതിൽ വിമർശനം ഉന്നയിക്കുന്നവർ ആരാധകരല്ല”

- Advertisement -

സഹലിനെ കളിപ്പിക്കുന്നില്ല എന്ന വിമർശനങ്ങളിൽ കൂടുതൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി. സഹലിനെ തനിക്ക് ഇഷ്ടമല്ല എന്ന വാദം ശരിയല്ല. താൻ എപ്പോഴും ടാലന്റിനെ ഇഷ്ടപൊടുന്ന ആളാണ്. പക്ഷെ ടാലന്റ് മാത്രമല്ല എല്ലാം. ഷറ്റോരി പറഞ്ഞു. സഹലിനെ കളിപ്പിക്കാത്തതിനെ വിമർശിക്കുന്നവർ യഥാർത്ഥ ആരാധകർ അല്ല എന്നും ഷറ്റോരി പറഞ്ഞു.

സഹലിന്റെ പ്രശ്നം സഹൽ ഇതിനു മുമ്പ് നല്ല പരിശീലനം ലഭിച്ച താരമല്ല എന്നതാണ്. മുമ്പ നല്ല ക്ലബിലോ ടൂർണമെന്റിലോ കളിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ സഹലിന് തന്റെ ശൈലിയിലേക്ക് എത്താൻ സമയം എടുക്കും. ഷറ്റോരി പറഞ്ഞു. താൻ മുമ്പും ഇതുപോലുള്ള താരങ്ങൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മുംബൈക്ക് എതിരായ മത്സരത്തിൽ സഹലിനോട് പ്രതിരോധം ശ്രദ്ധിക്കാനും അവസരം കിട്ടുമ്പോൾ മാത്രം ഗോളവസരങ്ങൾ സൃഷ്ടിക്കാനുമായിരുന്നു പറഞ്ഞത്. അവസാന മത്സരത്തിൽ സഹൽ പിഴവു വരുത്തി എന്നും ഷറ്റോരി പറഞ്ഞു.

Advertisement