സിക്കിം ഗോൾഡ് കപ്പിൽ നിന്ന് ഗോകുലം കേരള എഫ് സി പുറത്ത്

- Advertisement -

സിക്കിം ഗോൾഡ് കപ്പിൽ ഗോകുലം കേരള എഫ് സി റിസേർവ്സ് ടീം പ്രീക്വാർട്ടറിൽ പുറത്ത്. ഗോൾഡ് കപ്പിന്റെ പ്രീക്വാർട്ടറിൽ ഇന്നലെ ഇറങ്ങിയ ഗോകുലം സിക്കിം ഹിമാലയൻ ക്ലബിനോടാണ് പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സിക്കിം ഹിമാലയൻ എഫ് സിയുടെ വിജയം. മത്സരത്തിൽ രണ്ട് തവണ ലീഡെടുത്ത ശേഷമായിരുന്നു ഗോകുലം മത്സരം കൈവിട്ടത്.

ഗോകുലത്തിനു വേണ്ടി ലാൽറിൻസുവാല, സ്റ്റീഫൻ എബേകു എന്നിവരാണ് ഗോളുകൾ നേടിയത്. സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നതിനാൽ റിസേർവ്സ് ടീമിലെ പ്രധാന താരങ്ങളിൽ പലതും ഇല്ലാതെയാണ് ഗോകുലം ഇറങ്ങിയത്. ഈ സീസണിൽ രണ്ട് കപ്പുകൾ ഗോകുലം റിസേർവ്സ് ടീം ഇതിനകം നേടിയിരുന്നു. ബദൗസ കപ്പും ഇൻഡിപെൻഡസ് ഡേ കപ്പുമാൺ ഗോകുലം കേരള എഫ് സി അവസാന മാസങ്ങളിൽ നേടിയത്.

Advertisement