ഗോളടിച്ചു കൂട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, യൂറോപ്പ ലീഗിൽ പ്രീക്വാർട്ടർ ഉറപ്പിച്ചു

- Advertisement -

അവസാനം ഓൾഡ്ട്രാഫോർഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന പ്രകടനം കാണാൻ കഴിഞ്ഞു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ ഒന്നിൽ കൂടുതൽ ഗോളടിച്ച ദിവസം. ഇന്ന് യൂറോപ്പ ലീഗിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിച്ചു കൂട്ടി വിജയം നേടിയത്. പാർടിസനെ നേരിട്ട യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.

തീർത്തും ആക്രമണം ഫുട്ബോൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കം മുതൽ പാർടിസൻ ഗോൾ മുഖം വിറപ്പിച്ചു. 22ആം മിനുറ്റിൽ യുവതാരം ഗ്രീൻവുഡ് ആണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. 18കാരനായ ഗ്രീൻവുഡിന്റെ യൂറോപ്പ ലീഗിലെ രണ്ടാം ഗോളായിരുന്നു ഇത്. മത്സരത്തിന്റെ 33ആം മിനുട്ടിൽ ഒരു ഗംഭീര സോളോ ഗോളികൂടെ മാർഷ്യൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ റാഷ്ഫോർഡിന്റെ ഇടംകാലൻ സ്ട്രൈക്ക് യുണൈറ്റഡിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഈ സീസൺ യൂറൊപ്പ ലീഗിൽ യുണൈറ്റഡ് ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

Advertisement