രാഹുൽ കെ പി ഒരു മാസത്തോളം പുറത്ത്

Img 20211119 202953

കേരള ബ്ലാസ്റ്റേഴ്സിന് നിരാശ നൽകുന്ന വാർത്തയാണ് വരുന്നത്. രാഹുൽ കെ പി ഒരു മാസത്തിൽ അധികം കളം വിട്ടു നിൽക്കേണ്ടി വരും. താരത്തിന് മസിൽ ഇഞ്ച്വറിയാണ്‌. നാലു മുതൽ ആറ് ആഴ്ച വരെ രാഹുൽ കെ പിക്ക് വിശ്രമം വേണ്ടിവരും. ഈ സീസണിൽ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു. നോർത്ത് ഈസ്റ്റ്, ബെംഗളൂരു എഫ് സി, ഒഡീഷ, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരെയുള്ള ബ്ലാസ്റ്റേഴ്സ് മത്സരം രാഹുലിന് നഷ്ടമാകും

Previous articleഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടവുമായി ദക്ഷിണാഫ്രിക്കൻ ബൗളർ
Next articleഒലെയ്ക്ക് ഇനി വിശ്രമിക്കാം, പരിശീലകൻ ക്ലബ് വിട്ടതായി യുണൈറ്റഡ് അറിയിച്ചു