ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടവുമായി ദക്ഷിണാഫ്രിക്കൻ ബൗളർ

Sam White South Africa

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളറായ സാം വൈറ്റ്. ദക്ഷിണാഫ്രിക്കൻ ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് താരം ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ സെക്കന്റ് ഡിവിഷൻ ലീഗിലെ ഫ്രാഞ്ചൈസി സീരീസിലാണ് സാം വൈറ്റ് 10 വിക്കറ്റ് നേട്ടം കൈവരിച്ചത്.

ആദ്യ ഇന്നിങ്സിൽ 64 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ സാം വൈറ്റ് രണ്ടാം ഇന്നിങ്സിൽ 36 വഴങ്ങിയാണ് 10 വിക്കറ്റ് വീഴ്ത്തിയത്. 115 വർഷത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു ഇന്നിങ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്നത്. 2016ൽ ദക്ഷിണാഫ്രിക്കയെ അണ്ടർ 19 ലോകകപ്പിൽ പ്രതിനിധികരിച്ച താരം കൂടിയാണ് സാം വൈറ്റ്.

Previous articleഅവസാന മത്സരം ചെന്നൈയിൽ തന്നെ ആവുമെന്ന് ആവർത്തിച്ച് ധോണി
Next articleരാഹുൽ കെ പി ഒരു മാസത്തോളം പുറത്ത്