ഒലെയ്ക്ക് ഇനി വിശ്രമിക്കാം, പരിശീലകൻ ക്ലബ് വിട്ടതായി യുണൈറ്റഡ് അറിയിച്ചു

Img 20211119 224239
Credit: Twitter

ഒലെ പരിശീലക സ്ഥാനം ഒഴിഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇന്നലെ വാറ്റ്ഫോർഡിനോട് കൂടെ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് ഔദ്യോഗികമായി ഒലെ പരിശീലക സ്ഥാനത്ത് നിന്ന് മാറി എന്ന് ക്ലബ് അറിയിച്ചു. രണ്ടര സീസണു മുകളിൽ ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഉണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ കീഴിലെ യുണൈറ്റഡിന്റെ പ്രകടനങ്ങൾ പ്രതീക്ഷ നൽകി എങ്കിലും ഈ സീസണിൽ കാര്യങ്ങൾ തീർത്തും അദ്ദേഹത്തിന്റെ കൈവിട്ടു പോയി. സൂപ്പർ താരങ്ങൾ വന്നിട്ടും വിജയങ്ങൾ നേടാൻ ഒലെയ്ക്ക് ആയില്ല. ലിവർപൂളിന് എതിരായ അഞ്ചു ഗോൾ പരാജയത്തോടെ തന്നെ ഒലെ പുറത്താകും എന്നാണ് കരുതിയത് എങ്കിലും മാനേജ്മെന്റ് ഒലെയ്ക്ക് ആവശ്യത്തിന് സമയം നൽകുക ആയിരുന്നു.

ഒലെയ്ക്ക് പകരം ആര് എന്നത് ഇനിയും യുണൈറ്റഡ് തീരുമാനിച്ചിട്ടില്ല. ഈ വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താൽക്കാലികമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കിൾ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കും എന്ന് ക്ലബ് അറിയിച്ചു.

Previous articleരാഹുൽ കെ പി ഒരു മാസത്തോളം പുറത്ത്
Next articleമൂന്നാം ടി20, ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ഇന്ത്യ