എ ടി കെ മോഹൻ ബഗാന്റെ വിശ്വസ്തനായിരുന്ന മധ്യനിര താരം പ്രൊണായ് ഹൽദർ ക്ലബ് വിട്ടു. താരം ക്ലബ് വിട്ടതായി മോഹൻ ബഗാൻ തന്നെ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരത്തിന് എല്ലാവിധ ആശംസകളും ഭാവിയിലേക്ക് നേരുന്നതായും ക്ലബ് അറിയിച്ചു. താരത്തെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷത്തെ കരാറിലാകും താരം ജംഷദ്പൂരിലേക്ക് പോകുന്നത്. 2018 മുതൽ എ ടി കെക്ക് ഒപ്പമുള്ള താരമാണ് പ്രണോയ്.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായി 16 മത്സരങ്ങൾ കളിച്ചിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 64 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഇന്ത്യൻ യുവടീമായ ആരോസിനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഡെമ്പോയ്ക്ക് വേണ്ടിയും ഐ ലീഗ് കളിച്ചിട്ടുണ്ട്. എഫ് സി ഗോവ, മുംബൈ സിറ്റി എന്നിവരെ പ്രതിനിധീകരിച്ച് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്.