അഫ്ഗാനിസ്ഥാന് പുതിയ ബാറ്റിംഗ് കോച്ച്, എത്തുന്നത് മുന്‍ ശ്രീലങ്കന്‍ താരം

Avishkagunawardene

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് പുതിയ ബാറ്റിംഗ് കോച്ച് എത്തുന്നു. മുന്‍ ശ്രീലങ്കന്‍ താരം അവിഷ്ക ഗുണവര്‍ദ്ധേനേ ആണ് ഈ റോളിൽ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിൽ ആണ് വിവരം സ്ഥിരീകരിച്ചത്.

ശ്രീലങ്കയ്ക്ക് വേണ്ടി 61 ഏകദിനങ്ങളിലും 6 ടെസ്റ്റ് മത്സരങ്ങളിലും കളിച്ച താരമാണ് അവിഷ്ക ഗുണവര്‍ദ്ധേനേ. അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചതോടെ വിഷമ സ്ഥിതിയിലൂടെ രാജ്യം കടന്ന് പോകുകയാണ്. എങ്കിലും ടീം ടി20 ലോകകപ്പിൽ കളിക്കുമെന്ന് ടീമിന്റെ മീഡിയ മാനേജര്‍ ആയ ഹിക്മത് ഹസ്സന്‍ വ്യക്തമാക്കി.

Previous articleപ്രൊണായ് ഹാൽദർ മോഹൻ ബഗാൻ വിട്ടു
Next articleപാക്കിസ്ഥാനുമായുള്ള ഏകദിന പരമ്പര മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കും, അഫ്ഗാനിസ്ഥാന്റെ നിലവിലെ പതാകയും ദേശീയ ഗാനവും തന്നെ ഉയോഗിക്കും