പെപ്ര ഈ സീസണിൽ ഇനി കളിക്കില്ല എന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Picsart 24 01 27 19 18 13 430
Download the Fanport app now!
Appstore Badge
Google Play Badge 1

പെപ്ര ഈ സീസണിൽ ഇനി കളിക്കില്ല എന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് പെപ്രയുടെ പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ഐ എസ് എൽ സീസൺ പുനരാരംഭിക്കും മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് ഈ വാർത്ത. കേരള ബ്ലാസ്റ്റേഴ്സ് പകരം ഒരു വിദേശ താരത്തെ സൈൻ ചെയ്യാൻ സാധ്യതയില്ല.

പെപ്ര 24 01 10 15 23 51 402

കേരള ബ്ലാസ്റ്റേഴ്സ് പകരം അവരുടെ വിദേശ താരമായ ജസ്റ്റിനെ ലോണിൽ നിന്ന് തിരിച്ചു വിളിച്ചിട്ടുൺയ്യ്. 20കാരനായ ജസ്റ്റിൻ ഇപ്പോൾ ഗോകുലം കേരളയിൽ കളിക്കുകയാണ്. താരം ഉടൻ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരും. പെപ്ര ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനായി മികച്ച സംഭാവനകൾ നൽകിയിരുന്നു. ഐ എസ് എല്ലിൽ 2 ഗോളും ഒരു അസിസ്റ്റും താരം നേടിയിരുന്നു.