ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കിൽ ഒരാളായ നാരായൺ ദാസ് ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. ഒഡീഷയുടെ ലെഫ്റ്റ് ബാക്ക് ആയ നാരായൺ ദാസും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. താരത്തിന്റെ ഒഡീഷയുമായുള്ള കരാർ കഴിഞ്ഞ സീസൺ അവസാനത്തോടെ തീർന്നിരുന്നു. 26 വയസ്സുള്ള താരം മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ്.
ഐ എസ് എല്ലിൽ ഇതുവരെ 91 മത്സരങ്ങൾ കളിച്ച പരിചയ സമ്പത്ത് നാരായൺ ദാസിനുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്ക് വേണ്ടിയും പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിലേക്ക് ഇത് തന്റെ രണ്ടാം വരവാകും നാരായൺ ദാസിന്.ഇന്ത്യൻ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്സിയും ഈ ബംഗാൾ സ്വദേശി അണിഞ്ഞിട്ടുണ്ട്.