“മെസ്സി അവസരങ്ങൾ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ഫലം മാറിയേനെ”

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ പരാജയം അറ്റാക്ക് ചെയ്യാത്തത് കൊണ്ടല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്. ഒരു ഗോൾ നേടി ആവശ്യത്തിന് അവസരങ്ങളും സൃഷ്ടിച്ചു. അതുകൊണ്ട് അറ്റാക്ക് ചെയ്യാത്തത് അല്ല പ്രശ്നം. രണ്ട് നല്ല അവസരങ്ങളാണ് മെസ്സി നഷ്ടപ്പെടുത്തിയത്. ഇഷ്ഫാഖ് പറഞ്ഞു.

നല്ല ടീമുകൾക്ക് എതിരെ ആകെ രണ്ടോ മൂന്നോ അവസരങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ‌. അത് മുതലെടുക്കണം. നല്ല താരങ്ങൾ ആണെങ്കിൽ അത് സ്കോർ ചെയ്യും എന്നും ഇഷ്ഫാഖ് പറഞ്ഞു. അവസരങ്ങൾ മുതലാക്കിയിരുന്നു എങ്കിൽ ഫലം തന്നെ വേറെ ആയേനെ എന്നും ഇഷ്ഫാഖ് പറഞ്ഞു. ഇന്നലെ ഏറ്റവും കൂടുതൽ ക്രോസുകൾ നടത്തിയത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. അതിനർത്ഥം ഗോളിനടുത്ത് ഏറ്റവും കൂടുതൽ എത്തിയത് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്നാണെന്നും ഇഷ്ഫാഖ് പറഞ്ഞു.

Previous articleഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താൻ എ ടി കെ ഇന്ന് ഹൈദരബാദിൽ
Next article“കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരും” – സഹൽ