“കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരും” – സഹൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ പ്രകടനത്തിൽ നിരാശയുണ്ട് എന്ന് മലായാളി താരം സഹൽ അബ്ദുൽ സമദ്. ഇന്നലെ ചെന്നൈയിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രകടനം മോശമായിരുന്നു എന്ന് സഹൽ അബ്ദുൽ സമദ് സമ്മതിച്ചു.

ഇന്നലെ ആദ്യ ഗോളാണ് കളിയിലെ എല്ലാ പ്ലാനും തെറ്റിച്ചത് എന്നും സഹൽ പറഞ്ഞു. രണ്ടാം പകുതിയിൽ സഹൽ ഇറങ്ങിയെങ്കികും സഹലിനും കാര്യമായി ഒന്നും ടീമിനും വേണ്ടി ചെയ്യാൻ ഇന്നലെ ആയില്ല. പക്ഷെ ടീം ഉടൻ തന്നെ ശക്തമായി തിരിച്ചുവരും എന്നും ബ്ലാസ്റ്റേഴ്സിന്റെ യുവതാരം പറഞ്ഞു.

Previous article“മെസ്സി അവസരങ്ങൾ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ഫലം മാറിയേനെ”
Next article“ആഴ്സണൽ താരങ്ങൾ ഒളിച്ചു നിൽക്കരുത്, ഉത്തരവാദിത്വം ഏറ്റെടുക്കണം” – അർട്ടേറ്റ