ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താൻ എ ടി കെ ഇന്ന് ഹൈദരബാദിൽ

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടത്തിൽ എ ടി കെ കൊൽക്കത്ത ഹൈദരാബാദ് എഫ് സിയെ നേരിടും. ഹൈദരബാദിൽ വെച്ചാകും മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവയോട് പരാജയപ്പെട്ട എ ടി കെ കൊൽക്കത്ത ഇന്ന് വിജയിച്ച് ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തുക മാത്രമാകും ലക്ഷ്യം വെക്കുന്നത്.

സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഹൈദരബാദിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് എ ടി കെ തോൽപ്പിച്ചിരുന്നു. ആ തോൽവിക്ക് പകരം വീട്ടുക ആകും ഹൈദരബാദിന്റെ ലക്ഷ്യം. പരിക്കിന്റെ ക്ഷീണത്തിൽ നിന്നൊക്കെ രക്ഷപ്പെട്ട ഹൈദരബാദ് ഇനിയെങ്കിലും വിജയവഴിയിൽ എത്താൻ ആകും എന്ന് പ്രതീക്ഷിക്കുകയാണ്. അവസാനമായി നവംബറിലാണ് ഹൈദരബാദ് ഒരു മത്സരം വിജയിച്ചത്.

Previous articleഒതുക്കുങ്ങലിൽ ഇന്ന് ക്വാർട്ടറിൽ സ്കൈബ്ലൂ എടപ്പാൾ അൽ ശബാബിനെതിരെ
Next article“മെസ്സി അവസരങ്ങൾ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ഫലം മാറിയേനെ”