അവസാനം പ്രഖ്യാപനം എത്തി, ലൊബേര മുംബൈ സിറ്റി പരിശീലകൻ

- Advertisement -

ലൊബേരയെ മുംബൈ സിറ്റി പരിശീലകനായി നിയമിച്ചിട്ട് കാലം കുറേ ആയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇന്ന് മാത്രമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് മുംബൈ സിറ്റി ഇന്ന് ലൊബേരയെ പരിശീലകനായി നിയമിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഫ് സി ഗോവ വിട്ട സ്പാനിഷ് പരിശീലകൻ ലൊബേര ഇപ്പോൾ ഗോവയിൽ പ്രീസീസണായി എത്തിയിട്ടുണ്ട്.

സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബായ മുംബൈ സിറ്റി ലൊബേര ആവശ്യപ്പെട്ടത് അനുസരിച്ച് ഉള്ള സൈനിംഗുകളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എഫ് സി ഗോവയുടെ പ്രധാന താരങ്ങളെ എല്ലാം മുംബൈ റാഞ്ചിയിരുന്നു. ഇന്ത്യയിൽ ഒരു പരിശീലകന് കിട്ടുന്ന ഏറ്റവും വലിയ വേതനത്തിലാണ് ലൊബേര മുംബൈ സിറ്റിയിൽ എത്തുന്നത്.

ഈ കഴിഞ്ഞ സീസണിൽ നിരാശ മാറ്റി മുൻ നിരയിലേക്ക് എത്താൻ ആണ് മുംബൈ സിറ്റി ശ്രമിക്കുന്നത്. എഫ് സി ഗോവയിൽ അവസാന സീസണുകളിൽ അത്ഭുതം കാണിച്ചിരുന്ന പരിശീലകനാണ് ലൊബേര. കഴിഞ്ഞ സീസണിൽ എഫ് സി ഗോവ ലീഗിൽ ഒന്നാമത് നിൽക്കുന്ന സമയത്തായിരുന്നു ലൊബേരയെ ക്ലബ് ഉടമകൾ പുറത്താക്കിയത്. ക്ലബിന് അകത്തുള്ള ആഭ്യന്തര പ്രശ്നങ്ങൾ ആയിരുന്നു ലൊബേര പുറത്താകാൻ കാരണം. ലൊബേര പോയതിന് പിന്നാലെ സെമി ഫൈനലിൽ ഗോവ പുറത്താവുകയും ചെയ്തിരുന്നു.

Advertisement