തെവാത്തിയ ധീരന്‍ – ഡേവിഡ് വാര്‍ണര്‍

രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയ ഇത് രണ്ടാം തവണയാണ് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചെടുക്കുന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ തെവാത്തിയയും റിയാന്‍ പരാഗും ചേര്‍ന്ന് 85 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റുകയായിരുന്നു.

28 പന്തില്‍ 45 റണ്‍സ് നേടി തെവാത്തിയയും 26 പന്തില്‍ 42 റണ്‍സ് നേടി റിയാന്‍ പരാഗുമാണ് രാജസ്ഥാന്റെ വിജയം സാധ്യമാക്കിയത്. രാഹുല്‍ തെവാത്തിയ ധീരനാണെന്നും ആ സമ്മര്‍ദ്ദ ഘട്ടത്തില്‍ ക്രീസിലെത്തി കളിച്ച ഷോട്ടുകള്‍ ആ ധീരതയെ കാണിക്കുന്നുവെന്നുമാണ് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

ഇരു താരങ്ങളും അവസാനം വരെ ബാറ്റ് വീശിയത് മികച്ചതാണെന്നും അവസാന വിജയം തന്റെ ടീമിനൊപ്പമില്ലാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇത്തരം തിരിച്ചടികള്‍ ക്രിക്കറ്റില്‍ സ്വാഭാവികമാണെന്നും ഇന്ന് ചില തീരുമാനങ്ങള്‍ ശരിയായില്ലെന്ന് വേണം കരുതുവാനെന്നും വാര്‍ണര്‍ വ്യക്തമാക്കി.