ഓസിലിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് തയ്യാർ

- Advertisement -

ആഴ്സണലിൽ അവസരം കിട്ടാതെ ടീമിന് പുറത്ത് ഇരിക്കുന്ന ജർമ്മൻ താരം മെസുറ്റ് ഓസിലിനായി സൗദി അറേബ്യയിൽ നിന്ന് ഒരു ക്ലബ് രംഗത്ത്. സൗദി അറേബ്യൻ ക്ലബായ അൽ നാസർ ആണ് ഓസിലിനെ സ്വന്തമാക്കാൻ തയ്യാറാകുന്നത്. വർഷത്തിൽ 5 മില്യൺ വേതനം ലഭിക്കുന്ന കരാർ അൽ നാസർ ഓസിലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഓസിലും അദ്ദേഹത്തിന്റെ ഏജന്റും ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല‌. യൂറോപ്പിൽ തന്നെ നിൽക്കാൻ ആണ് ഓസിൽ ആഗ്രഹിക്കുന്നത്.

ആഴ്സണൽ ടീമിലേ സ്ഥാനം ഇല്ലാത്ത ഓസിലിനെ യൂറോപ്പ സ്ക്വാഡിൽ നിന്നും അർട്ടേറ്റ പുറത്താക്കിയിരുന്നു. ഓസിലിന് ഇപ്പോൾ ഖത്തറിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകൾ ഉണ്ട്. എന്നാൽ ഈ സീസണിൽ ആഴ്സണലിൽ തന്നെ തുടർന്ന് അടുത്ത സീസണിൽ ഇറ്റലിയിലേക്ക് കൂടുമാറാൻ ആണ് ഒസിൽ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ആഴ്സണൽ ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമാണ് ഓസിൽ.

Advertisement